മൂലംപെറ്റ ഭഗവതി തെയ്യം.

 Back to All Theyyams


Stories of Kerala Temple
മൂലംപെറ്റ ഭഗവതി തെയ്യം.

ഉത്തരമലബാറിലെ തെയ്യപ്രപഞ്ചത്തിൽ 'അമ്മദൈവങ്ങളുടെ അമ്മ' അഥവാ ആദിപരാശക്തിയുടെ മൂലരൂപമായി സങ്കൽപ്പിക്കപ്പെടുന്ന അതിപ്രധാനമായ ഒരു ദേവീരൂപമാണ് മൂലംപെറ്റ ഭഗവതി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സകല ചരാചരങ്ങളുടെയും 'മൂലം' (ഉറവിടം) ആയവളും അവയെ 'പെറ്റ' (ജന്മം നൽകിയ) വളുമാണ് ഈ ഭഗവതി.


മൂലംപെറ്റ ഭഗവതി (Moolampetta Bhagavathi)

എല്ലാ ദേവീരൂപങ്ങളുടെയും ആദിരൂപമായും പ്രപഞ്ചത്തിന്റെ മാതാവായും ഈ ദേവിയെ ഭക്തർ കാണുന്നു. വടക്കേ മലബാറിലെ പല പ്രധാന ഭഗവതിമാരുടെയും (ഉദാഹരണത്തിന് മാടായിക്കാവിലമ്മ) മൂലരൂപം മൂലംപെറ്റ ഭഗവതിയാണെന്നാണ് വിശ്വാസം.

ഐതിഹ്യം:

പ്രപഞ്ച പരിപാലകനായ മുത്തപ്പന് ജന്മംകൊടുത്ത പാടികുറ്റി തന്നെയാണ് മൂലം പെറ്റ ഭഗവതി. 
അമ്മയാകാൻ ഭാഗ്യമില്ലാതെപോയ പാടികുറ്റിയമ്മക്ക് ഭഗവാൻ തന്ന പൊൻമകനായ മുത്തപ്പൻ ആചാരത്തിനു നിരക്കാത്ത വിധം അമ്പും വില്ലുമേന്തി ജീവികളെ കൊന്നു ചുട്ടു തിന്നുകയും തെങ്ങിൻ കള്ളു കുടിച്ചു മദിക്കുകയും ചെയ്തപ്പോൾ വേദനയോടെ കണ്ടു നിൽൽക്കേണ്ടി വന്ന പോറ്റമ്മ.
എന്നാൽ അയ്യങ്കര അച്ഛൻ അറുത്തുമുറിച്ചു വീട്ടിൽ നിന്നും ഇറങ്ങി പോകാൻ മകനോട് ആജ്ഞാപിക്കുന്നു.
അതുകേട്ടു കോപാകുലനായി വീട്ടിൽ നിന്നും ഇറങ്ങി പോകുന്ന മകനെ തിരികെ വരാൻ കൈ നീട്ടി വിളിക്കുന്നു ആ പോറ്റമ്മ.
കൊതിക്കും നേരം കാണാനെത്തുമെന്നു വരം കൊടുത്തു പടിയിറങ്ങുന്നു മകനായ മുത്തപ്പൻ.
നെഞ്ച് നിറയെ സ്നേഹവുമായി നാടിനും നാട്ടുകൂട്ടത്തിനും ആരാധ്യയായ് നിലകൊണ്ട പാടികുറ്റിയമ്മക്ക് നൽകിയ കെട്ടിക്കോലമാണ് മൂലംപെറ്റ ഭഗവതി.
അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.
മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു.
സൗമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വീകരിക്കുകയും ചെയ്തത്രെ.
ഈ ദേവത വനദുർഗ്ഗയാണെന്നും
എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവിൽ ഉണ്ട്.
തെയ്യരൂപം : മുളയും നാരും കൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തിൽ മനോഹരമായ തിരു മുടിയാണ് മൂലം പെറ്റ ഭഗവതി അണിയുക.

കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഉത്സവത്തിന്റെ ഭാഗമായാണ് മൂലംപെറ്റ ഭഗവതി കെട്ടിയാടുന്നത്. 
തിരുവപ്പനയുടെ കൽപ്പന അനുസരിച്ചാണു മൂലംപെറ്റ ഭഗവതി കെട്ടിയാടുന്നത്.
ബാലനായ മുത്തപ്പൻ കുന്നത്തൂർപാടിയിൽ വന്നപ്പോൾ സ്ഥലദേവതയായ ഭദ്രകാളി സ്വാഗതം ചെയ്തു പുത്രനായി സ്വീകരിച്ചുവെന്നാണ് ഐതിഹ്യം.

ദാരികവധത്തിന് ശ്രീപരമേശ്വരന്റെ ഫാലലോചനത്തിൽ (തൃക്കണ്ണിൽ) നിന്നു പിറന്ന ഭഗവതി അസുരനിഗ്രഹത്തിനു ശേഷം പാടിയിൽ കുടികൊള്ളുകയായിരുന്നു എന്നും വിശ്വാസം.
ദാരികന്റെ താവളമായ ദാരികൻകോട്ട പാടിക്ക് സമീപമാണെന്നും, മൂലംപെറ്റ ഭഗവതി ഭദ്രകാളിയാണെന്നും ഏരുവേശ്ശിയിലെ പാടിക്കുറ്റി ഭഗവതിയാണെന്നും അതല്ല അയ്യൻകര നായനാരുടെ പത്നി പാടിക്കുറ്റി അന്തർജനമാണെന്നുമുള്ള അഭിപ്രായവുമുണ്ട്. 

ഉത്സവത്തിന്റെ ആദ്യാവസാന ദിവസങ്ങളിലൊഴികെ മറ്റു  നാളുകളിൽ ചോറൂണിന് ശേഷം,  ഇന്ന് മാതാവിനെ കെട്ടിയാടണം എന്നു തിരുവപ്പന ആജ്ഞാപിക്കുകയാണ് പതിവ്.
പിന്നെ ദൈവത്തിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി മുഖത്തെഴുത്തിന് കിടത്തും.
മുത്തപ്പന്റെ മുടി അഴിച്ചയുടൻ ഭഗവതിയുടെ ദാരികവധം തോറ്റം തുടങ്ങും.
ഭഗവതിയെ കെട്ടിയാടുന്നത് വണ്ണാൻ ആണെങ്കിലും തോറ്റം പാടുന്നത് അഞ്ഞൂറ്റാൻ ആയിരിക്കും. 

തോറ്റം നടന്നുകൊണ്ടിരിക്കെ ഭഗവതിക്കോമരത്തിന് ദർശനവും നിയോഗവും ഉണ്ടായിരിക്കും.
ദർശനം ഉണ്ടായാൽ ഉടൻ കലശം എടുത്ത് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് തിരുവപ്പനയുടെ കോമരം, ചന്ദൻ, വണ്ണാൻ, മലയൻ, വാണവർ, കർത്താവ്, കുടുപതി ഇവർക്കെല്ലാം മധുവീത്ത് കൊടുക്കും.
ഈ വീത്ത് കിണ്ണത്തിലാണ് കൊടുക്കുക.
അപ്പോഴേക്കും ഭഗവതി മുടി വയ്ക്കും.
മുള, നാര് ഇവകൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയുണ്ടാക്കി മലവാഴയിലകൊണ്ട് അലങ്കരിച്ചതായിരിക്കും മൂലംപെറ്റ ഭഗവതിയുടെ മുടി.
പട്ടുകൊണ്ട് ഉടയാടയും ആഭരണങ്ങളും വേണം.
സൂര്യോദയത്തിനുമുൻപു ഭഗവതി മുടിയഴിച്ചിരിക്കണം. 

രണ്ടു നാഴിക നേരം മാത്രമേ ഭഗവതി കെട്ടിയാടാൻ പാടുള്ളൂ.
മത്സ്യമാംസാദികൾ പാടില്ല.
സ്ത്രീകൾ ഭഗവതിക്ക്  വസ്ത്രം നൽകും.
കുന്നത്തൂർപാടി കഴിഞ്ഞാൽ മൂലംപെറ്റ ഭഗവതിയുള്ള ഒരേയൊരു സ്ഥാനം നുഞ്ഞീങ്ങര മുറ്റമാണ്.




വേഷവിധാനവും രൂപഭാവവും

  • മഹാരൂപിണി: വളരെ ഗാംഭീര്യമുള്ള വേഷമാണ് മൂലംപെറ്റ ഭഗവതിയുടേത്.

  • തിരുമുടി: സാധാരണയായി 'വട്ടമുടി' അണിഞ്ഞാണ് ദേവി പുറപ്പെടുന്നത്. മറ്റ് ഭഗവതി തെയ്യങ്ങളേക്കാൾ പ്രൗഢമായ അലങ്കാരങ്ങൾ മുടിയിൽ കാണാം.

  • മുഖത്തെഴുത്ത്: കടും ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്നുള്ള ശാന്തവും എന്നാൽ തേജസ്സുറ്റതുമായ മുഖത്തെഴുത്താണ് ഇതിന്റേത്.

  • ആയുധങ്ങൾ: വാളും പരിചയും ഏന്തിയാണ് ദേവിയുടെ തെയ്യാട്ടം. ഇത് ലോകത്തെ അധർമ്മങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ദേവിയുടെ ശക്തിയെ സൂചിപ്പിക്കുന്നു.

 

ആരാധനയും പ്രസക്തിയും

  • മാതൃത്വം: വന്ധ്യത നീങ്ങാനും സൽസന്താനങ്ങൾ ഉണ്ടാകാനും സ്ത്രീകൾ മൂലംപെറ്റ ഭഗവതിയെ പ്രത്യേകമായി പ്രാർത്ഥിക്കാറുണ്ട്.

  • കുടുംബസംരക്ഷണം: തറവാടുകളിലെയും കാവുകളിലെയും ഐശ്വര്യത്തിനായി ഈ തെയ്യം കെട്ടിയാടിക്കുന്നു. കുടുംബത്തിലെ തടസ്സങ്ങൾ നീങ്ങാനും രോഗപീഡകളിൽ നിന്ന് മോചനം നേടാനും ഭഗവതിയുടെ അനുഗ്രഹം അത്യാവശ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു.

  • പ്രധാന സ്ഥാനങ്ങൾ: കണ്ണൂർ ജില്ലയിലെ കുന്നത്തൂർ പാടി, പാടി കൂടാതെ പല പുരാതന കാവുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്.

 



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top