മൂവാളം കുഴി ചാമുണ്ടി തെയ്യം.

 Back to All Theyyams


Stories of Kerala Temple
മൂവാളം കുഴി ചാമുണ്ടി തെയ്യം.

ഉത്തരമലബാറിലെ തെയ്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതും രൗദ്രഭാവമുള്ളതുമായ ഒരു തെയ്യക്കോലമാണ് മൂവാളം കുഴി ചാമുണ്ടി.


രണദേവതയായ ഒരു ചാമുണ്ഡി.
കേരളമെങ്ങും കേളി വിതച്ച ദേവതയെത്രെ മൂവാളംകുഴിച്ചാമുണ്ഡി .

ദേവിയെ എടമന തന്ത്രി പണ്ട് ചെമ്പു കുടത്തില്‍ ആവാഹിച്ച ശേഷം മൂന്നാള്‍ ആഴത്തില്‍ താഴ്ത്തിയപ്പോള്‍ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി. മൂന്ന് ആളുടെ ആഴത്തിലുള്ള കുഴിയില്‍ നിന്ന് എഴുന്നേറ്റ എന്നര്‍ത്ഥത്തില്‍ ആണ് മൂവാളം കുഴി ചാമുണ്ടി എന്ന പേര് വന്നത്.

 

ഐതിഹ്യം

ഈ തെയ്യത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഒരു പ്രധാന കഥയുണ്ട്. 'മൂവാളം കുഴി' എന്നാൽ മൂന്ന് ആൾ താഴ്ചയുള്ള കുഴി എന്നാണ് അർത്ഥം.

 

  • ഒരു ബ്രാഹ്മണന്റെ അഹങ്കാരം ശമിപ്പിക്കാൻ ദേവി മൂന്ന് ആൾ താഴ്ചയുള്ള കുഴിയിൽ ചാടി തന്റെ ചൈതന്യം തെളിയിച്ചു എന്നതാണ് ഇതിന് പിന്നിലെ പ്രധാന ഐതിഹ്യം.

  • ചിലയിടങ്ങളിൽ, തന്നെ പരീക്ഷിക്കാനായി കുഴിച്ച ആഴമേറിയ അഗ്നികുണ്ഡത്തിൽ ദേവി ചാടി ഉയിർത്തെഴുന്നേറ്റു എന്നും വിശ്വസിക്കപ്പെടുന്നു.

 

എടമന തന്ത്രിയാല്‍ ചെമ്പു കുടത്തില്‍ ആവാഹിക്കപ്പെട്ടതിനാല്‍ തന്ത്രിമാരെയും ചെമ്പ് കുടത്തെയും ദേവിയുടെ അരങ്ങില്‍ അനുവദിക്കാറില്ല. 
കഠിനമായ കോപത്താല്‍  തൻ്റെ ശക്തി കൊണ്ട് പാതാളത്തില്‍ നിന്ന് ചെമ്പ് കുടത്തെ പിളര്‍ന്നു കൊണ്ട് അവതരിച്ച ദേവി അതീവ രൌദ്രതയുള്ളവളാണ്. 
കോപം മൂത്ത് കണ്ണില്‍ കാണുന്നവരെയൊക്കെ തൻ്റെ ആയുധങ്ങള്‍ കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. 
മൂന്ന് തരം വര്‍ണ പരിശ, വില്ലും ശരക്കോലും, വ്യത്യസ്ത തരം വാളുകള്‍ തുടങ്ങിയവയാണ് ദേവി ആയുധങ്ങള്‍ ആയി ഉപയോഗിക്കുന്നത്.
മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. ശാലിയാർക്കു കുലദേവത ആണ് ഈ ദേവി.

 

നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്ന ഒളയത്ത് തന്ത്രി കാര്യം മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.


ഈ യുദ്ധത്തിൽ ഒളയത്ത് തന്ത്രി സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും തന്നെ സമീപിച്ച മന്ത്ര മൂർത്തിയെ എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും ക്ഷണനേരം കൊണ്ട് അത് പൊട്ടി പിളർന്ന് തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ  തന്ത്രി പിൻതുടർന്നെത്തിയ  മന്ത്ര മൂർത്തിയെ ഉറപ്പേറിയ ചെമ്പുകുടത്തിൽ  വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി എന്നിവരെ കൊണ്ട് ഇല്ലത്തിനു തെക്ക് കിഴക്കായി അരക്കാതെ ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു.


സർവ്വതന്ത്രാത്മികയും സർവ്വമന്ത്രാത്മികയുമായ പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി ഭീകരാകാരത്തോടെ ചെന്ന് മട്ടൈ കോലാന്റെ പടിഞ്ഞാറ്റകം തകർത്തു.
കോലാനെ വധിച്ച്‌ തന്ത്രിയോടടുത്തു. 
ഭീതനായ തന്ത്രി പ്രാണരക്ഷാർത്ഥം ഓടി ത്രിക്കണ്ണൻ ത്രയബകേശ്വരനോട് അഭയം ചോദിച്ചു. 
കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ പിന്തുടർന്ന് പടിഞ്ഞാറെ ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. 
തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്‌ തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു.
ചെമ്പുകുടത്തിൽ മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽ മൂവാളംകുഴി ചാമുണ്ഡിയായി തൃക്കണ്ണാട് പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി.

 

കുഴിവഴിയിൽ മൂവാളം എഴുന്നതുകൊണ്ടാണ് ആ ദേവതക്ക് മൂവാളംകുഴിച്ചാമുണ്ഡി എന്നപേരുണ്ടായത്.
അങ്കം, പട, പുലിവേട്ട മുതലായവയിൽ മുൻപിൽച്ചെന്നു തുണയ്ക്കുന്ന ഈ ദേവത രോഗനിവാരിണി കൂടിയാണെന്നു വിശ്വസിക്കുന്നു.




സവിശേഷതകൾ

  • ഭാവം: കലിതുള്ളി നിൽക്കുന്ന കാളി സ്വരൂപമാണ് മൂവാളം കുഴി ചാമുണ്ടിക്ക്. തികച്ചും രൗദ്രമായ ഭാവമാണ് ഈ തെയ്യം പ്രകടിപ്പിക്കുന്നത്.

  • സമുദായം: പ്രധാനമായും വാണിയ സമുദായക്കാരുടെ കാവുകളിലും തറവാടുകളിലുമാണ് ഈ തെയ്യം കെട്ടിയാടുന്നത്.

  • അലങ്കാരം: വലിയ മുടിയും ആകർഷകമായ മുഖത്തെഴുത്തും ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്. കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

 

ദേവിയെക്കുറിച്ചുള്ള വര്‍ണ്ണന നോക്കൂ. 

"എടമന വാഴും തന്ത്രിയുമന്‍പൊടു ഇളയ പുരത്തകമമ്പിന തന്ത്രി പ്രിയരിതമെന്നൊരു ബോധത്താലേ
ആത്മസ്വരൂപിണിയാമവള്‍ തന്നെ ആവാഹിച്ചൊരു ചെമ്പു കുടത്തില്‍ സങ്കോചിപ്പിച്ചഴകൊടു തന്റെ ഭൃത്യ ജനത്തില്‍ കൈയതു നല്‍കി" 

വരികളുടെ അർത്ഥം

എടമന ഇല്ലത്തെ തന്ത്രി തന്റെ മന്ത്രശക്തിയാൽ ആത്മസ്വരൂപിണിയായ ഭഗവതിയെ ഒരു ചെമ്പ് കുടത്തിൽ ആവാഹിച്ച് ബന്ധിച്ചു എന്നാണ് ഈ വരികൾ പറയുന്നത്.

  • എടമന വാഴും തന്ത്രി: ഐതിഹ്യപ്രകാരം എടമന ഇല്ലത്തെ അതിശക്തനായ തന്ത്രി.

  • ആത്മസ്വരൂപിണിയാമവൾ: സാക്ഷാൽ ചാമുണ്ഡി ദേവി.

  • ചെമ്പു കുടത്തിൽ സങ്കോചിപ്പിച്ചു: ദേവിയെ ഒരു ചെറിയ ചെമ്പ് കുടത്തിലേക്ക് ആവാഹിച്ച് ഒതുക്കി (സങ്കോചിപ്പിച്ചു) വെച്ചു.

  • ഭൃത്യ ജനത്തിൽ കൈയതു നൽകി: ആ ചെമ്പ് കുടം തന്റെ ഭൃത്യനായ (വാണിയ സമുദായത്തിൽപ്പെട്ട) ആൾക്ക് കൊടുത്തുവിട്ടു.

 

ആചാരങ്ങൾ

തീയിൽ ചാടുകയോ അഗ്നികുണ്ഡത്തിന് ചുറ്റും നൃത്തം ചെയ്യുകയോ ചെയ്യുന്ന ചടങ്ങുകൾ ചിലയിടങ്ങളിൽ ഇതിന്റെ ഭാഗമായി കണ്ടുവരാറുണ്ട്. ഭക്തരുടെ ഭയവും ഭക്തിയും ഒരുപോലെ ഉണർത്തുന്ന ഒരു ചൈതന്യമായാണ് ഈ തെയ്യത്തെ കാണുന്നത്.



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top