ഉച്ചിട്ട ഭഗവതി തെയ്യം



Stories of Kerala Temple
ഉച്ചിട്ട ഭഗവതി തെയ്യം

ഉത്തര മലബാറിലെ കാവുകളിലും തറവാടുകളിലും, പ്രത്യേകിച്ച് മന്ത്രവാദ പാരമ്പര്യമുള്ള പ്രമുഖ ഇല്ലങ്ങളിലും (അടിയേരി മഠം, കാളകാട് തുടങ്ങിയവ) കെട്ടിയാടപ്പെടുന്ന വളരെ പ്രധാനപ്പെട്ട ഒരു തെയ്യമാണ് ഉച്ചിട്ട ഭഗവതി. തെയ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ തമാശ പറയുന്ന, ഭക്തരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ദേവി തീക്കനലിൽ ഇരിക്കുകയും കനൽ വാരിക്കളിക്കുകയും ചെയ്യുന്നു എന്നത് വിസ്മയകരമായ കാഴ്ചയാണ്. മലയ, വേലൻ സമുദായക്കാരാണ് പ്രധാനമായും ഈ തെയ്യം കെട്ടിയാടുന്നത്.


മന്ത്രമൂർത്തികളിൽ പെട്ട ഒരു പ്രധാന ദേവതയാണ് ഉച്ചിട്ട.
അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നും ഈ തെയ്യത്തിന് പേരുണ്ട് സ്ത്രീകളുടെ തെയ്യമായാണ് പ്രധാനമായും അറിയപ്പെടുന്നത് (വടക്കിനകത്തച്ചി). 
മലയ സമുദായത്തിൽ പെട്ടവരാണ് കെട്ടുന്നത്. 
വേലരും കെട്ടിയാടാറുണ്ട്. 
സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് ഭഗവതി. 
പഞ്ചമൂർത്തികളിലും മന്ത്രമൂർത്തികളിലും പ്രമുഖയാണ് ഈ തെയ്യം. 
മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ എന്നതൊരു പ്രത്യേകതയാണ്. 
പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ അടിയേരി , പുല്ലഞ്ചേരി, കാളകാട്, കാട്ടുമാടം, എന്നിവയിൽ പ്രഥമ സ്ഥാനത്തുള്ള അടിയേരി ആണ് ആരൂഡ സ്ഥാനം.

ഐതിഹ്യം

ഉച്ചിട്ടയെക്കുറിച്ച് വ്യത്യസ്ഥ കഥകൾ പ്രചാരത്തിലുണ്ട്.

കൃഷ്ണനു പകരം കംസൻ കൊല്ലാനൊരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നതാണ് അവയിലൊന്ന്.
കംസന്റെ അന്തകൻ ഭൂമിയിൽ (അടിയേരി മഠത്തിൽ) പിറന്നുവെന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ ദേവി എന്നും ഐതിഹ്യമുണ്ട്.
ഉച്ചത്തിൽ അട്ടഹസിച്ചതിനാൽ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു. 

അഗ്നി ദേവന്റെ ജ്യോതിസ്സിൽ നിന്നും അടർന്നു വീണ കനൽ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയിൽ ചെന്ന് വീണ് അതിൽ നിന്നും ദിവ്യ ജ്യോതിസ്സോടു കൂടിയ സുന്ദരിയായ ദേവിയുണ്ടായിയെന്നും ആ ദേവിയെ ബ്രഹ്മാവ്‌ അവിടെ നിന്ന് കാമദേവൻ വഴി പരമശിവനു സമർപ്പിച്ചുവെന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ടജന പരിപാലനാർത്ഥം ഭൂമിയിൽ വന്നു മാനുഷ രൂപത്തിൽ കുടിയിരുന്നുവെന്നുമാണ് ഒരു പുരാവൃത്തം.

 

സ്ത്രീകളുടെ കാവലാൾ

ഉച്ചിട്ട ഭഗവതിയെ സ്ത്രീകളുടെ ഏറ്റവും വലിയ ഇഷ്ടദേവതയായാണ് കണക്കാക്കുന്നത്. പാർവ്വതി ദേവിയുടെ സങ്കല്പത്തിലുള്ള ഈ ഭഗവതിയെ പ്രാർത്ഥിച്ചാൽ സ്ത്രീകൾക്ക് 'സുഖപ്രസവം' നടക്കുമെന്നും, സന്താനഭാഗ്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ തെയ്യം കെട്ടിയാടുമ്പോൾ ഗർഭിണികളും കുട്ടികളില്ലാതെ വിഷമിക്കുന്നവരും വലിയ ഭക്തിയോടെയാണ് അനുഗ്രഹം വാങ്ങാൻ എത്തുന്നത്.

 

ശിവപുത്രിയാണ് ഉച്ചിട്ട എന്നാണ് മറ്റൊരൈതിഹ്യം

അഗ്നിപുത്രിആയതുകൊണ്ട് തീയിൽ ഇരിക്കുകയും കിടക്കുകയും തീകനൽ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്.
സുഖ പ്രസവത്തിന് അനുഗ്രഹം നൽകുന്ന ഈ ദേവി പാർവതി ദേവിയുടെ സങ്കല്പം ആയും കരുതപ്പെടുന്നു.

അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്.
മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും ഗൃഹങ്ങളിലും വിശേഷാൽ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ് ഇത്.
ദേവിയുടെ തോറ്റം പാട്ടുകളിൽ മുകളിൽ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ്. 
ഈ തെയ്യത്തിന്റെ വാമൊഴികൾ മാനുഷ ഭാവത്തിലാണ്.




വേഷവിധാനവും സ്വഭാവവും

രൗദ്രഭാവമുള്ള ഭഗവതി തെയ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഉച്ചിട്ട.

  • മാനുഷ ഭാവത്തിലുള്ള വാമൊഴി: മറ്റ് തെയ്യങ്ങളെപ്പോലെ അത്യുച്ചത്തിലുള്ള തോറ്റം പാട്ടുകളുടെ ഗാംഭീര്യത്തിലല്ല, മറിച്ച് സാധാരണ മനുഷ്യരെപ്പോലെ വളരെ ലളിതവും രസകരവുമായ ഭാഷയിലാണ് ഉച്ചിട്ട ഭഗവതി സംസാരിക്കുന്നത്. ഭക്തരോട് തമാശകൾ പറയുകയും അവരെ ചിരിപ്പിക്കുകയും ചെയ്യും.

  • തീക്കനലിലെ ഇരിപ്പ്: തിളങ്ങുന്ന വലിയ തീക്കനൽ കൂനയ്ക്ക് മുകളിൽ വെറും കുരുത്തോല വസ്ത്രങ്ങൾ മാത്രം അണിഞ്ഞ് ഈ ദേവി ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് ഭക്തിയും അത്ഭുതവും ജനിപ്പിക്കുന്നു.

  • സ്ഥാനങ്ങൾ: 'വടക്കിനകത്തച്ചി' എന്നും, അടിയേരി മഠത്തിൽ കുടികൊള്ളുന്നതുകൊണ്ട് 'അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി' എന്നും ഈ ദേവിക്ക് വിളിപ്പേരുകളുണ്ട്.

പുലയ സമുദായക്കാരുടെ ക്ഷേത്രങ്ങൾ ആയ മാണിയൂർ ശ്രീ പുലിയോട് ഭഗവതി കോട്ടം, അഡും പരിയാരം ശ്രീ ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ പുലയ സമുദായക്കാർ ഈ തെയ്യം കെട്ടി ആടാറിക്കാർ ഉണ്ട്.
കാളകാട്ടു, കാട്ടുമാടം തുടങ്ങിയ മന്ത്രികരുടെ ഗൃഹങ്ങളിൽ കുടികൊള്ളുന്ന ഭഗവതിയായ മന്ത്രമൂർത്തികളിൽപെട്ട ഒരു ദേവത.
വടക്കിനിൽ ഭഗവതി എന്നും അറിയപ്പെടുന്ന, സുഖപ്രസവതിനു അനുഗ്രഹമരുളുന്ന പ്രസവദേവതയായ ഉച്ചിട്ടയുടെ കോലം ഉത്തരകേരളത്തിൽകെട്ടിയാടുന്നു.
മലയൻ, പാണൻ, മൂന്നൂറ്റാൻ എന്നി സമുദായക്കാർ കെട്ടിയാടുന്ന ഈക്കോലം കനലിൽ ഇരിക്കുന്ന സന്ദർഭമുണ്ട്.

 

theyyam calender update soon .... | kerala temple info



WhatsAppShare
Share
Top