Stories of Kerala Temple
പഞ്ചുരുളി അമ്മ തെയ്യം.
കാർഷിക സമൃദ്ധിയുടെയും കാവലിൻ്റെയും വരാഹമൂർത്തി. വടക്കൻ കേരളത്തിലും അതിർത്തിയായ തുളുനാട്ടിലും ഒരുപോലെ ആരാധിക്കപ്പെടുന്ന അതിശക്തയായ ഒരു തെയ്യമാണ് പഞ്ചുരുളി. തുളുനാട്ടിലെ 'ഭൂത ആരാധന'യുമായി (Bhoota Aradhane) അഭേദ്യമായ ബന്ധമുള്ള ഈ മൂർത്തി, മലബാറിലെത്തുമ്പോൾ മാതൃഭാവമുള്ള 'പഞ്ചുരുളി അമ്മ'യായി മാറുന്നു. തുളു ഭാഷയിൽ 'പഞ്ചി' എന്നാൽ പന്നി (വരാഹം) എന്നാണ് അർത്ഥം. അതുകൊണ്ടുതന്നെ വരാഹരൂപത്തിലുള്ള, അല്ലെങ്കിൽ വരാഹത്തിന്റെ മുഖമുള്ള ഒരു ദേവതാ സങ്കൽപ്പമാണിത്.
വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ് പഞ്ചുരുളി അമ്മ.
പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ് മനിപ്പനതെയ്യം.
ഐതീഹ്യം
കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്.
ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരൻ്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ് വരാഹി രൂപത്തിലുള്ള പഞ്ചുരുളി.
തുളു ഭാഷയില്‍ പഞ്ചി എന്നാൽ വരാഹം (പന്നി)യാണ്.
പഞ്ചിയുരുകാളിയാണ് പഞ്ചുരുളിയായി മാറിയതത്രെ.
മറ്റൊരു ഐതീഹ്യം
പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി, പന്നി രൂപമെടുത്ത കാളിയാണ്. തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നൊഴിച്ചതിനാൽ വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട്.
ഈ മൂര്‍ത്തി ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന മൂര്‍ത്തിയാണ്.
ശാന്ത രൂപത്തില്‍ നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ് ചെയ്യുക.
നൃത്തത്തിൻ്റെ മൂർദ്ദന്യത്തില്‍ ഭക്തരുടെ നേര്‍ക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും.
ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന് ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും.
കൈലാസത്തിലെ പന്നിക്കുട്ടിയും ഐതിഹ്യവും
പഞ്ചുരുളി തെയ്യത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് പ്രധാനമായും കേൾക്കുന്നത് കൈലാസവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ഒരിക്കൽ പരമശിവന്റെയും പാർവ്വതിയുടെയും വസതിയായ കൈലാസത്തിലെ പൂന്തോട്ടത്തിൽ ഒരു കാട്ടുപന്നി കൂട്ടം കയറി നാശം വിതച്ചു. അതിലൊരു ചെറിയ പന്നിക്കുട്ടിയോട് പാർവ്വതി ദേവിക്ക് അതിയായ വാത്സല്യം തോന്നി. ദേവി അതിനെ എടുത്തു വളർത്താൻ തുടങ്ങി.
എന്നാൽ വളർന്നുവന്ന ആ പന്നി കൈലാസത്തിലെ കൃഷിയും പൂന്തോട്ടവുമെല്ലാം കുത്തിമറിച്ച് നശിപ്പിക്കാൻ തുടങ്ങി. ഇതിൽ കോപിതനായ പരമശിവൻ തന്റെ ശൂലം കൊണ്ട് ആ പന്നിയെ കൊന്നുകളഞ്ഞു. താൻ ജീവന് തുല്യം സ്നേഹിച്ച പന്നിയെ കൊന്നതുകണ്ട് സങ്കടപ്പെട്ട പാർവ്വതി ദേവിയെ ആശ്വസിപ്പിക്കാൻ, ശിവൻ ആ പന്നിക്ക് വീണ്ടും ജീവൻ നൽകി. തുടർന്ന്, ഭൂമിയിലെ കാർഷിക വിളകളെ സംരക്ഷിക്കാനും, ദുഷ്ടരെ ശിക്ഷിക്കാനും, സത്യം കാത്തുസൂക്ഷിക്കാനുമുള്ള ദിവ്യശക്തി നൽകി അതിനെ ഭൂമിയിലേക്ക് അയച്ചു എന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ ദൈവം പഞ്ചുരുളിയായി അറിയപ്പെടാൻ തുടങ്ങിയത്.
മലയന്‍, വേലന്‍, മാവിലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്.
ചില കാവുകളില്‍ ദേവിക്ക് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്.
രുദ്ര മിനുക്ക് എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക.
ഉറഞ്ഞാട്ടത്തിൻ്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ് ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ.
വിഷ്ണുമൂര്‍ത്തിയാകട്ടെ പാതി ഉടല്‍ മനുഷ്യൻ്റെതും പാതി സിംഹത്തിൻ്റെതുമാണ്, (നരഹരി തെയ്യമായ നരസിംഹ രൂപം).
ബാലിക്കും, പുലിദൈവങ്ങള്‍ക്കും, വിഷ്ണുമൂര്‍ത്തിക്കും തണ്ടവാല്‍ എന്ന വിശേഷ ചമയം കാണാവുന്നതാണ്.
വാലുള്ള മൃഗം എന്ന സങ്കല്‍പ്പമാണിത്.
ഇവരുടെ ചലനങ്ങളിലും കലാശത്തിലും ഒക്കെ മൃഗ രീതി കാണാവുന്നതാണ്.
ഇവരുടെ മുഖത്തെഴുത്തും അതതു മൃഗത്തിൻ്റെ ഭാവങ്ങൾ ഉള്‍ചേര്‍ന്നതാണ്.
അത് പോലെ ആടയാഭരണങ്ങളും.
തുളു നാട്ടില്നിന്നും മലനാട്ടിലേക്കു വന്ന ദേവി നേരെ കുളുർ മാതാവ് ദേവി ആയി വാഴുന്ന പട്ടുവം വടക്കേക്കാവിൽ വരികയും അവിടെ ഒരു സ്ഥാനം നൽകുവാൻ അപേക്ഷിക്കുകയും ചെയ്തു.
എന്നാൽ ദ്രോഹിയായ മലരമ്പൻ എന്ന രക്ഷസിനെ നിഗ്രഹിക്കാനാവശ്യപ്പെടുകയാണ് കുളുർ ദേവി ചെയ്തത്.
അതുപ്രകാരം രക്ഷസിനെ കൊന്ന ദേവിക്ക്, വാക്ക് പറഞ്ഞത്പ്രകാരം കുളുർദേവി തൻ്റെ ഇടതു വശത്തു പള്ളിയറ പണിതു കുടിയിരുത്തുകയും ചെയ്തു.
അവിടെനിന്നാണ് കീച്ചേരി വയലിലെകോട്ടത്തും, ചെറുകുന്നിലെ കൂരാംകുന്നതും വന്നത്.
പഞ്ചുരുളി അമ്മയുടെ തിരുമുടി വെക്കാൻ തുടങ്ങുന്നുമുതൽ വളരേ ശാന്ത സ്വഭാവമുള്ള ദേവിയായാണ് കാണപ്പെടുന്നത്.
മുടിവച്ച് അണിയാലങ്ങൾ ഒക്കെ അണിഞ്ഞുകഴിഞ്ഞാൽ ശാന്തമായി പീഠത്തിൽ നിന്നും എഴുന്നേറ്റ് ഓരോ ഭാഗത്തോട്ട് ചാഞ്ഞു ചാഞ്ഞു മെല്ലെ മെല്ലെ കാവിനുമുന്പിൽ കലാശം (ആട്ടം) ഉണ്ടാവും കണ്ണിൽ ആ ശാന്തഭാവം കാണുന്നവരിൽ ഒരു അനുഭവം തന്നെയാണ്.
പിന്നീട് ഓരോ നിമിഷവും ദേവിയുടെ ഭാവം മാറി മാറി കണ്ണുകൾ മിഴിച്ച് ഉരുളുകയും... മുഖം വിറയൽ കൊള്ളുന്നതായും നമുക്ക് കാണാം.
ഭയഭക്തിയോടെ മാത്രമേ ഒരാൾക്ക് ആ രംഗം കണ്ടുനിൽക്കാൻ സാധിക്കൂ.
മൂവാളംകുഴി ചാമുണ്ഡി അമ്മയെപ്പോലെ ഉറഞ്ഞു തുള്ളി ആ മുടിയുമായി രൗദ്രഭാവത്തിൽ ഓടി അടുക്കുകയും മുടികൊണ്ട് ആഞ്ഞടിക്കുകയും ചെയ്യുന്നു.
പഞ്ജുരുളി അമ്മ രൗദ്രഭാവത്തിൽ ഉറഞ്ഞു തുള്ളുമ്പോൾ കൂടെയുള്ള കഴകക്കാർ അമ്മയെ ശാന്തമാക്കാൻ ശ്രമിക്കുന്നു.
വളരെ പാടുപ്പെട്ടാണ് കഴകക്കാർ അമ്മയെ ശാന്തരുപി ആക്കുന്നത്.

കാർഷിക ദേവതയും കാവൽക്കാരിയും
കാർഷിക സംസ്കാരവുമായി ഏറ്റവും അടുത്തുനിൽക്കുന്ന തെയ്യമാണിത്.
-
തങ്ങളുടെ കൃഷിയിടങ്ങളെ വന്യമൃഗങ്ങളിൽ നിന്നും മറ്റും കാത്തുരക്ഷിക്കാനാണ് പണ്ടുകാലത്ത് ജനങ്ങൾ പഞ്ചുരുളിയെ ആരാധിച്ചിരുന്നത്.
-
ശത്രുദോഷം അകറ്റാനും, കുടുംബത്തിൽ ഐശ്വര്യം വരാനും ഭക്തർ പഞ്ചുരുളി അമ്മയെ ആശ്രയിക്കുന്നു.
-
വളരെ പെട്ടെന്ന് കോപിക്കുന്നവളും എന്നാൽ അതിവേഗം പ്രസാദിക്കുന്നവളുമാണ് പഞ്ചുരുളിയമ്മ എന്നാണ് സങ്കൽപ്പം. സത്യം തെളിയിക്കാനും തർക്കങ്ങൾ പരിഹരിക്കാനും ഈ ദൈവത്തിന്റെ കോലത്തിന് മുന്നിൽ ജനങ്ങൾ എത്താറുണ്ട്.
വേഷവിധാനവും രൗദ്രഭാവവും
അങ്ങേയറ്റം ഉഗ്രഭാവമുള്ള (രൗദ്രഭാവം) തെയ്യമാണ് പഞ്ചുരുളി. മലയ, വണ്ണാൻ, കോപ്പാള സമുദായക്കാരാണ് പ്രധാനമായും ഈ തെയ്യം കെട്ടിയാടാറുള്ളത്.
-
മുഖത്തെഴുത്തും വേഷവും: വളരെ സവിശേഷമായ മുഖത്തെഴുത്താണ് ഈ തെയ്യത്തിനുള്ളത്. കറുപ്പും ചുവപ്പും മഞ്ഞയും നിറങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. ചിലയിടങ്ങളിൽ വെള്ളിയിലോ ഓടിലോ തീർത്ത പന്നിയുടെ മുഖത്തോട് കൂടിയ ഒരു മുഖപ്പാള (മുഖംമൂടി) ഈ തെയ്യം അണിയാറുണ്ട്.
-
ചടങ്ങുകൾ: വാളും പരിചയും ഏന്തി അതിവേഗത്തിലുള്ള നൃത്തച്ചുവടുകളോടെയാണ് പഞ്ചുരുളി തെയ്യം വേദിയിലെത്തുന്നത്. വരാഹത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പ്രത്യേക ശബ്ദങ്ങളും ചലനങ്ങളും ഈ തെയ്യത്തിന്റെ അവതരണത്തിൽ കാണാം.
ഈ ഭഗവതി ഒരുദിവസം മുഴുവനും (ഏകദേശം 24 മണിക്കൂര്‍) കോലക്കാരനിൽ ഉറഞ്ഞു നിൽക്കുന്നു എന്നാണ് വിശ്വാസം.
theyyam calender update soon .... | kerala temple info