കുറത്തിയമ്മ തെയ്യം.



Stories of Kerala Temple
കുറത്തിയമ്മ തെയ്യം.

മലദൈവങ്ങളായ മുത്തപ്പൻ പോലെ പൊട്ടൻ, ഗുളികൻ, എന്നിവരോടൊപ്പം ഒരു മൂർത്തിയായി ആരാധിച്ചുവരുന്നതാണ് കുറത്തി. മന്ത്രമൂർത്തികളിൽ പെടുന്ന ദേവത, ഉർവ്വരദേവത എന്ന നിലകളിൽ പ്രാചീന കാലം മുതൽ വിശ്വാസപ്രബലത നേടിയ ദേവതയാണ് കുറത്തിയമ്മ ജാതിവ്യവസ്ഥ നിലനിന്ന കാലത്തെ ഒരു ജനവിഭാഗമായും കാണപ്പെടുന്നു.


കേരളീയ ഗ്രാമങ്ങളിൽ നിലനിന്നു പോരുന്ന് പല പുരാവൃത്തങ്ങളിലും കുറത്തിയുടെ സാന്നിദ്ധ്യം കാണാൻ സാധിക്കും. 
കൊല്ലം അറക്കൽ ദേവീക്ഷേത്രത്തിൻ്റെ  ഐതിഹ്യപ്രകാരം മുഖ്യപ്രതിഷ്ഠയായ ദേവി അറക്കലിൽ വസിക്കാനിടയായത് ഒരു കുറത്തി നൽകിയ വെള്ളം കുടിച്ച് തീണ്ടൽ സംഭവിച്ചതിനാലാണ്. പ്രാദേശിക കലാരൂപങ്ങളായ തെയ്യം, പൊറാട്ടു നാടകം എന്നിവയിലും കുറത്തി കഥാപാത്രം കടന്നുവരുന്നു.

ഐതിഹ്യം

കുറത്തിയമ്മ - ഒരിക്കൽ പാർവ്വതീ പരമേശ്വരന്മാർ കുറത്തിയായും കുറവനായും ജനനമെടുത്തു എന്നും ഐതിഹ്യമുണ്ട്.

തെയ്യക്കോലം

പാർവതി ദേവിയുടെ അവതാരമാണ് കുറത്തി.
വേലൻ, മലയൻ, മാവിലൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായക്കാരാണ്‌ കുറത്തിത്തെയ്യം കെട്ടുന്നത്.

പുള്ളിക്കുറത്തി, മലങ്കുറത്തി, സേവക്കുറത്തി, തെക്കൻ കുറത്തി, മാരണക്കുറത്തി, കുഞ്ഞാർ കുറത്തി എന്നിങ്ങനെ കുറത്തികൾ പതിനെട്ടുതരം ആണുള്ളത്. 
ഒരു ഉർവര ദേവതയാണ്‌ കുറത്തി.


മുറവും ചൂലും കത്തിയും കൈകളിലേന്തി നർത്തനം ചെയ്യുന്ന കുറത്തിത്തെയ്യം, ചില സ്ഥലങ്ങളിൽ വീടുതോറും  അനുഗ്രഹിക്കാനെത്തുന്നു.
കുറത്തിയമ്മ  നൽകുന്ന ഒരുപിടി അരി ആ വീടുകളിൽ ആ വർഷം ദാരിദ്ര്യം ഒഴിപ്പിക്കുന്നു എന്നാണ് വിശ്വാസം.

പുലയർ കെട്ടിയാടുന്ന കുറത്തി ക്ഷുദ്രദോഷം നീക്കി പാണ്ഡവരെ ജീവിപ്പിച്ചവളാണ്‌. നിഴൽക്കുത്ത് പാട്ടിനോടു സദൃശമായ ഇതിവൃത്തമാണ്‌ ഈ കുറത്തിയുടെ തോറ്റംപാട്ടിൽ ഉള്ളത്‌. മരണമടഞ്ഞ മനുഷ്യരുടെ സങ്കല്‌പത്തിലുള്ള കുറത്തിയെയും കുറവനെയും തെയ്യാട്ടത്തിന്റെ രംഗത്തു കാണാം.

"വരിക വേണം കുഞ്ഞാറു കൊറത്തിയാകുന്ന പരദേവത

നഞ്ചിനും പുനത്തിനും പുലുവാലത്തിനും നിരുവിച്ച കാര്യം സാധിച്ചു

കൊടുക്കാൻ

എവുന്നള്ളി വരിക വേണം ഇസ്സലത്തിങ്കൽ കുഞ്ഞാറു

കൊറത്തിയാവുന്ന ദൈവേ..."

അർത്ഥവും പൊരുളും: 'നഞ്ചും പുനവും' എന്നത് കൃഷിയിടങ്ങളെയും കൃഷിരീതികളെയും കുറിക്കുന്ന വാക്കുകളാണ് (നഞ്ചുകൃഷിയും പുനംകൃഷിയും). തൻ്റെ  ഭക്തരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുണ്ടാകാനും, അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ (പുലുവാൽ/വല്ലായ്മകൾ) അകറ്റി അവർ ആഗ്രഹിച്ച കാര്യങ്ങൾ (നിരുവിച്ച കാര്യം) സാധിച്ചുകൊടുക്കാനും ഈ സ്ഥലത്തേക്ക് കുഞ്ഞാറു കുറത്തിയായി കുടികൊള്ളുന്ന പരദേവത എഴുന്നള്ളി വരേണമേ എന്നാണ് ഈ വരവിളിയിലൂടെ പ്രാർത്ഥിക്കുന്നത്.

 




വയൽ ദേവതാ സങ്കൽപ്പത്തിലുള്ള കുറത്തി തെയ്യത്തിനു ഉണക്കലരിയിൽ തേങ്ങയും വെല്ലവും ചേർത്ത ചക്കരചോർ നിവേദ്യമാണ് ഭക്തന്മാർ അർപ്പിക്കുന്നത്. 
ശക്തിവൈഭവം കൊണ്ട് ഭക്തന്മാരെ അമ്പരപ്പിക്കുന്ന ദേവതയാണ് കുറത്തിയമ്മ. 
ഭക്തരുടെ പട്ടിണി മാറ്റാൻ അവതരിച്ച ദേവതയാണെന്നാണ് സങ്കല്പം. 
ഈ തെയ്യത്തിൻ്റെ  തോറ്റവും തെയ്യവും ഒരേ ദിവസം തന്നെയാണ്.
കോലക്കാരൻ ആടയാഭരണങ്ങൾ ധരിച്ചു തുടങ്ങുമ്പോൾ മുതൽ തോറ്റം പാടി തുടങ്ങുന്നു.
ചെണ്ടമേളവും മറ്റു തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്.

 

theyyam calender update soon ....  |   kerala temple info



WhatsAppShare
Share
Top