കരിംചാമുണ്ഡി തെയ്യം.



Stories of Kerala Temple
കരിംചാമുണ്ഡി തെയ്യം.

ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടുമൂർത്തിയായ വനദേവതയാണ് കരിഞ്ചാമുണ്ഡി തെയ്യം. കരിംചാമുണ്ഡി എന്നത് ദുർദേവകകളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ദേവതയാണ്. എന്നാൽ നമ്പ്യാർ മാടങ്ങളിൽ സാക്ഷാൽ മഹാദേവിയായാണ് സങ്കല്പം ശുംഭ  നിശുംഭാസുരന്മാരോട്  ഏറ്റുമുട്ടുന്ന മഹാപരാശക്തി ദേവിയാണ് ഇവർക്ക് കരിഞ്ചാമുണ്ഡി തെയ്യം.


സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി. അതുകൊണ്ടുതന്നെ സോമേശ്വരി ക്ഷേത്രങ്ങളിൽ എല്ലാം മതിലിനു പുറത്തായി കരിംചാമുണ്ഡിക്ക് സ്ഥാനം നൽകി കാണാം. സോമേശ്വരി അമ്മയുടെ കാവൽകാരി എന്നും കരിംചാമുണ്ഡി അമ്മയെ അറിയപ്പെടുന്നു. 

ഐതീഹ്യം

പായ്യത്ത് മലയില്‍ താമസിച്ചിരുന്ന ആലി മാപ്പിളയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടുമുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു അലിയുടെ കൂടെ വീട്ടിലെത്തുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയുടെ നിലവിളിയല്ലാതെ മറ്റൊന്നും കേട്ടില്ല, കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ആലി വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു, തുടർന്നു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറിയ ആലി ചോരയില്‍ കുളിച്ചു വയര്‍ പിളർന്നു കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകരരൂപമാണ് മുന്നില്‍ കണ്ടത്. 
ആലി തൻ്റെ സർവ്വ ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി (അതാണത്രേ കരിഞ്ചാമുണ്ഡി തെയ്യം ഒരു ഭാഗം ഒടിഞ്ഞപോലെ കോലത്തിങ്കൽ അഭിനയിക്കുന്നത്).


അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മർദ്ദിക്കുകയും ചെയ്തു.  തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി. അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെ ഇട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും വനദേവത  തൃപ്തിയടഞ്ഞില്ല.  പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു.


ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി.
ദുർദേവതക്ക് കാവും സ്ഥാനവും നൽകി ആദരിച്ചു.
അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം.
പുലയ സമുദായക്കാരാണ് കരിഞ്ചാമുണ്ഡിക്ക് ഇത്തരമൊരു ഐതിഹ്യം സൂക്ഷിക്കുന്നത്.

തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു.




ചാമുണ്ഡി അമ്മയ്ക്ക് ഗുരുസി/കുരുതി

തികച്ചും കേരളീയമായ ഒരു ആചാരം ആണ് ഗുരുസി എന്നത്. ഗുരുതി, കുരുതി എന്നൊക്കെ സാമാന്യഭാഷയിൽ പറയപ്പെടുന്നു. ദേവിയുടെ പ്രകടഭാവത്തെയാണ് ഇവിടെ ആരാധിക്കുന്നത്. 
മൂലാധാരസ്ഥിതയായ കുണ്ഡലിനിയെയാണ് ഇവിടെ ആരാധിക്കുന്നത്.
അതിനാൽ ഗുരുസിതർപ്പണം തെക്കോട്ട് ചെയ്യപ്പെടുന്നു.
തെക്കു നിന്ന് വടക്കോട്ടാണ് ദേവിയുടെ ഗതി എന്ന് തോറ്റംപാട്ടുകളിൽ പറയപ്പെടുന്നതും ഇതിനാലാണ്.
തമോഗുണപ്രദമായ ദ്രവ്യങ്ങളാണ് ഗുരുസിക്ക് ഉപയോഗിക്കുന്നത്.
അവിൽ, മലര്, തവിട്, തരിപ്പണം, എന്നിവയാണ് അവ.
മൃഗബലി ഗുരുസിതർപ്പണത്തിന് അവിഭാജ്യമാണ്.
കേരളത്തിൽ കൂടുതലായും കോഴിവെട്ടാണ് കണ്ടുവരുന്നത്. 

 

തെയ്യത്തിൻ്റെ  പുറപ്പാട് മുതല്‍ പാരണ വരെ വൈദ്യുതദീപങ്ങൾ എല്ലാം അണച്ചു വെച്ചിരിക്കും. തീ പന്തത്തിൻ്റെ  വെളിച്ചത്തിൽ അമ്മയുടെ രൂപം അത്യുഗ്രരൂപിയായി കാണപ്പെടുന്നു.

ഇങ്ങനെ ഉള്ള ഉഗ്രരൂപി ആയതുകൊണ്ടാണ് സ്ത്രീകള്‍ ഈ തെയ്യം കാണുന്നതിന് വിലക്കുണ്ടായിരുന്നത് എന്നാണ് വിശ്വാസം.

 

theyyam calender update soon .... | kerala temple info



WhatsAppShare
Share
Top